
മട്ടന്നൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ഹയർ സെക്കൻഡറി അനദ്ധ്യാപക തസ്തികകൾ അനുവദിക്കണമെന്നും എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ റവന്യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭാദ്ധ്യക്ഷൻ എൻ.ഷാജിത്ത് മുഖ്യാതിഥിയായി .ജില്ലാ പ്രസിഡന്റ് എ.കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാൻജി എൻ.സി ടി.ഗോപീ ക്ഷണൻ, ജില്ലാ സെക്രട്ടറി വി.സന്തോഷ്,എ രജേഷ് കുമാർ , ജിതേന്ദ്രൻ കുന്നോത്ത്, വി.ജയേഷ്,ഇ.എം.ഹരി, ജി.പി.പ്രശോഭ് കൃഷ്ണൻ , വി.പി.മുന്നാസ് ,സൺ ഷൈൻ, ടി.കെ.സുമിത , തുടങ്ങിയവർ സംസാരിച്ചു വിദ്യാഭ്യാസ സെമിനാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു യാത്രയയപ്പ് സമ്മേളനം പെൻഷൻ ഫോറം സംസ്ഥാന സെക്രട്ടറി ഡി.ഹരികുമാർ ഉദ്ഘാടനം ചെയ്തു ഭാരവാഹികൾ: സന്തോഷ് വികരിയാട് (പ്രസിഡന്റ് ) ദേവീദാസ് (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |