
ചായ്യോത്ത്:അഞ്ച് ദിനങ്ങളിലായി നടന്ന എസ്.പി.സി ജില്ലാക്യാമ്പ് ഗുരി 25 പന്ത്രണ്ട് പ്ലറ്റൂണുകളുടെ വർണ്ണാഭമായ സെറിമോണിയൽ പരേഡോടെ സമാപിച്ചു.നാനൂറോളം കേഡറ്റുകൾ അണിനിരന്നു.ഒ.അപർണ്ണ ഗാ4ഡ് ഓഫ് ഹോണർ സ്വീകരിച്ചു. എ.എസ്.പി പി.ബാലകൃണൻ നായർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.എ.ഡി.എൻ.ഒ ടി.തമ്പാൻ കേഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.പി.ധന്യ, വാർഡ് മെമ്പർ,പ്രധാനാദ്ധ്യാപകൻ സന്തോഷ് ,സി.ബിജു,പി.ടി.എ പ്രസിഡന്റ്, പ്രിൻസിപ്പാൾ കെ.റീത്ത തുടങ്ങിയവർ സലൂട്ട് സ്വീകരിച്ചു.പരേഡിന് തോമാപുരം സെന്റ് തോമസ് ബാന്റ് സംഘം അകമ്പടി നൽകി.ക്യാമ്പിലെ ഓൾറൗണ്ടറായി ജി.എച്ച്.എസ് അടൂർ സ്‌കൂളിലെ ആർദ്രം മികച്ച ഇൻഡോർ കേഡറ്റായി ജി.എച്ച്.എസ് കുട്ടമത്ത് സ്‌കൂളിലെ അഭിനവിനേയും മികച്ച ഔട്ട് ഡോർ കേഡറ്റായി ചായ്യോത്ത് ജി.എച്ച്.എസ് സ്‌കൂളിലെ ശ്രീനിധി ശ്രീനിവാസനേയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |