SignIn
Kerala Kaumudi Online
Friday, 23 October 2026 8.23 AM IST

മാതൃസമിതി മഞ്ഞൾ വിളവെടുത്ത് സമർപ്പിച്ചു 

manjal

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിനെത്തുന്ന ഭക്തർക്ക് കുറി പ്രസാദം നൽകാനുള്ള മഞ്ഞൾ സ്വന്തമായി വിളയിച്ചെടുത്ത് മാതൃസമിതി. വിളവെടുത്ത് ഉണക്കിയ മഞ്ഞൾ ക്ഷേത്രത്തിൽ സമർപ്പിച്ചു. ക്ഷേത്ര കേന്ദ്ര മാതൃസമിതിയുടെ നേതൃത്വത്തിൽ 32 പ്രാദേശിക സമിതികളുടെയും മാതൃസമിതികളുടെയും സഹകരണത്തോടെ ഒൻപത് മാസം മുൻപാണ് കൃഷിക്ക് തുടക്കം കുറിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നും വിളവെടുത്ത് സമാഹരിച്ച മഞ്ഞൾ ക്ഷേത്രത്തിൽ ഏൽപ്പിക്കുന്ന ചടങ്ങ് ഭണ്ഡാര വീട് തിരുമുറ്റത്ത് നടന്നു. ആദ്യ വിഹിതം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ അഡ്വ.കെ.ബാലകൃഷ്ണൻ, കേന്ദ്ര മാതൃസമിതി പ്രസിഡന്റ്‌ മിനി ഭാസ്കരൻ എന്നിവരും മറ്റു ഭാരവാഹികളും ചേർന്ന് സുനീഷ് പൂജാരിക്ക് കൈമാറി. 2.75 ക്വിന്റൽ ഉണങ്ങിയ മഞ്ഞളാണ് ജൈവകൃഷിയിലൂടെ ലഭിച്ചത്. ഒരു ക്വിന്റൽ ഉണങ്ങിയ മഞ്ഞളിൽ ശരാശരി 12 കിലോ വീതം പൊടിയാണ് കിട്ടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KAZHAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL