
ചെറുവത്തൂർ:സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികവാർന്ന പ്രവർത്തനത്തിലൂടെ സ്വരാജ് ട്രോഫിയും മഹാത്മാ പുരസ്കാരവും നേടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. സ്വരാജ് ട്രോഫിയിൽ മൂന്നാം സ്ഥാനവും മഹാത്മാ പുരസ്കാരത്തിൽ രണ്ടാം സ്ഥാനവുമെന്ന സ്വപ്നനേട്ടമാണ് പ്രസിഡന്റ് മാധവൻ മണിയറയുടെ നേതൃത്വത്തിൽ കൈവരിച്ചിരിക്കുന്നത്.
നേട്ടത്തിലേക്കുള്ള ചുവടുകൾ
സാങ്കേതിക നവീകരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ നീതി, സ്വയംപര്യാപ്തത എന്നിവ വഴി നവകേരള കാഴ്ചപ്പാട് പകർത്തി തദ്ദേശ ഭരണത്തിന്റെ അതുല്യ മാതൃക
കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം
ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലും രോഗീ സൗഹ്യദ അന്തരീക്ഷം
വാട്ടർ എ.ടി.എം
ആത്മഹത്യാ പ്രതിരോധ ക്ലിനിക്
അതിജീവനം സമഗ്ര ക്യാൻസർ നിയന്ത്രണ പദ്ധതി
സ്നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം
സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും, താലൂക്ക് ആശുപത്രിയിലും രാത്രികാല ഒ.പി
മൂന്ന് ഷിഫ്റ്റുകളിലായി രാത്രകാലങ്ങളിലടക്കം ഡയാലിസിസ് സംവിധാനം
ബ്ലോക്ക്‌തല ഫിസിയോ തെറാപ്പി സെന്ററർ
ദന്തൽ വിപുലമായ സമീപനം
ആശുപത്രികളിലും, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സോളാർ വഴി ഉർജ്ജ സംരക്ഷണം
മാലിന്യ സംസ്‌കരണത്തിന് ആധുനിക ആർ.ആർ.എഫ്. മാതൃക
കാർഷികരംഗത്ത് യന്ത്രവത്കൃത തൊഴിൽ സേന
പട്ടിക ജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് നെറ്റ്, സെറ്റ് പരിശീലനം. റസിഡ്യൻഷ്യൽ ക്യാമ്പ്, സ്വയം തൊഴിൽ പരിശീലനം, തൊഴിലുപകരണങ്ങളുടെ വിതരണം, തൊഴിൽമേള
വ്യവസായ മേഖലയിൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ്
തനത് ബ്രാന്റ്റിൽ മുരിങ്ങയില, തുളസിയില ടീ ബാഗ് യൂണിറ്റുകൾ.
ക്ഷീര വികസന മേഖലയിൽ റിവോൾവിംഗ് ഫണ്ട്, പാൽവില സബ്‌സിഡി
ഭിന്നശേഷിയുള്ളവർക്ക് കലാകായിക മേള, മുച്ചക്ര വിതരണം, ഭിന്നശേഷി സ്കോളർഷിപ്പ്.
കുട്ടികൾക്ക് പാർക്ക്, കുട്ടികൾക്ക് കായിക പരിശീലനം
കാർഷിക മേഖലയിൽ പുതിയ മുന്നേറ്റങ്ങൾക്കും പുതുമകൾക്കും വഴിയൊരുക്കി നെൽകൃഷി, കൈപ്പാട് കൃഷി, ചെറു ധാന്യ കൃഷി
കാർഷിക വിപണന കേന്ദ്രങ്ങൾ, കാർഷിക മേളകൾ
സർക്കാർ ഹൈസ്‌കൂളുകളിൽ ശുചിത്വ സമുച്ചയങ്ങൾ
പരിസ്ഥിതി സംരക്ഷണം,കുളം നവീകരണം
'ടെയ്ക് എ ബ്രേക്ക്' പരിപാടി, വനിത വിപണന കേന്ദ്രങ്ങൾ
വയോജനങ്ങളുടെ കായിക മത്സരങ്ങൾ, വയോജന സംഗമങ്ങൾ,
ഗെയിംസ് ഫെസ്റ്റിവൽ എന്നിവ, സമൂഹത്തിന് ഉത്തമമായ മാതൃകകളായി .
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
അതിദാരിദ്ര നിർമ്മാർജനത്തിന് മൈക്രോപ്ലാനുകൾ
ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികൾ
വനിതകളുടെ ഉന്നമനത്തിനായി സൃഷ്ടിച്ച ജന്റർ റിസോഴ്‌സ് സെൻറർ വഴി നിയമ സഹായം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1023415 തൊഴിൽ ദിനങ്ങൾ
ഒരു കുടുംബത്തിന് ശരാശരി 80 തൊഴിൽ ദിനം
8062 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം
2300 ലധികം കുടുംബങ്ങൾക്ക് വ്യക്തിഗത ആസ്‌തികൾ
സോക്ക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, പശുത്തൊഴുത്ത്, കോഴിക്കൂട്, കിണർ റീച്ചാർജ്ജ്, കിണർ നിർമ്മാണം
16 കയർ ഭൂവസ്ത്ര പ്രവൃത്തികൾ, 84 ഗ്രാമീണ റോഡുകൾ
22 ഡ്രൈനേജുകൾ, 20 ഹെക്ടർ തീറ്റപ്പുൽ കൃഷി
75000 വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കൽ
ഒരു കോടി രൂപ ചെലവഴിച്ച് ഉദിനൂർ കൂലോം കുളം പുനർ നിർമ്മാണം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധന സഹായം
ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. തുടർച്ചയായ രണ്ടാം വർഷവും സ്വരാജ് പുരസ്കാരം സ്വന്തമാക്കുകയും, അതോടൊപ്പം മഹാത്മാ പുരസ്കാരം നേടുകയും ചെയ്യുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന പ്രത്യേകതയും ഈ നിമിഷത്തിന് മാറ്റു കൂട്ടുന്നു.
-മാധവൻ മണിയറ (നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |