
കണ്ണൂർ: ഓരോ കുട്ടിയുടെയും മികവുകൾ പങ്കുവെക്കാൻ അവസരം ഒരുക്കുകയും തുല്യതയിലും ഗുണനിലവാരത്തിലും ഊന്നിയ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മികവുത്സവം പദ്ധതിയുടെ കണ്ണൂർ ജില്ലാതല പരിപാടി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ ചാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.ബിജു അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ തലത്തിൽ നിന്നും സബ്ജില്ലകളിൽ നിന്നും വിദ്യാഭ്യാസ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പദ്ധതികളുടെ അവതരണം ജില്ലാതലത്തിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട 15 എൽ.പി സ്‌കൂളുകളും, 15 യു.പി സ്‌കൂളുകളും ആറ് ഹൈസ്‌കൂളുകളുമാണ് ജില്ലാതല മികവുത്സവത്തിൽ പങ്കെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |