
പയ്യന്നൂർ: സംസ്ഥാന ബഡ്ജറ്റിൽ ഭൂനികുതി 50 ശതമാനം വർദ്ധനവ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾക്കെതിരെ കെ.പി.സി.സി. ആഹ്വാന പ്രകാരം വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തി.
പയ്യന്നൂർ വില്ലേജ് ഓഫീസിന് മുൻപിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിലാക്കൽ അശോകൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.കെ.ഗോപിനാഥ്, പി.ലളിത , അത്തായി പദ്മിനി, കെ.പി.മോഹനൻ,ദാമോദരൻ നമ്പൂതിരി, വി.പി.കൃഷ്ണപൊതുവാൾ, എ.കെ.ശ്രീജ, വി.എം.പീതാംബരൻ, സി.കെ.ദിനേശൻ പ്രസംഗിച്ചു. കെ.വി.സ്നേഹജൻ സ്വാഗതവും എം. ടി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.കോറോം വില്ലേജ് ഓഫീസിന് മുന്നിൽ നഗരസഭ യു.ഡി.എഫ്. കമ്മിറ്റി ചെയർമാൻ എ.രൂപേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രശാന്ത് കോറോം അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |