SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

മറുത്തുകളിയും പൂരക്കളിയും അരങ്ങേറി

poorakkali

പയ്യന്നൂർ: കുന്നരു മലയാളം വായനശാല ഗ്രന്ഥാലയവും ഡോ.എം.വി.വിഷ്ണുനമ്പൂതിരി സ്മാരക ഫോക്‌ലോർ പഠന കേന്ദ്രവും ,

കേരള പൂരക്കളി അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മറുത്തുകളിയും പൂരക്കളിയും
കുന്നരു കുഞ്ഞണീക്കര പൂമാല ഭഗവതി ക്ഷേത്രമൈതാനിയിൽ അരങ്ങേറി.പാണപ്പുഴ പത്മനാഭ പണിക്കരും

കൊയോങ്കര പി.ഭാസ്കരൻ പണിക്കരും തമ്മിലുള്ള മറുത്തുകളിയിൽ
ഡോ.ഇ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടി പി.പി. ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ ആദരിച്ചു. പൂരക്കളി അക്കാഡമി സെക്രട്ടറി വി.പി.മോഹനൻ,

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി.ഷിബു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എൻ.വി.സജിനി, സി.എം.സുമതി, മലയാളം വായനശാല പ്രസിഡണ്ട് വി.പ്രമോദ് സംസാരിച്ചു. പി.വി.നാരായണൻ സ്വാഗതവും വി.വി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

പറമ്പത്ത് ഭഗവതി ക്ഷേത്രം പൂരക്കളി സംഘം പൂരക്കളി അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL