
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫിഖ്ഹ്, വഖഫ് സെമിനാർ ബിഗ് മാൾ ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.സെമിനാറിൽ മുൻ കേന്ദ്ര വഖ്ഫ് കൗൺസിൽ സെക്രട്ടറി അഡ്വ.ബി.എം.ജമാൽ, പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതൻ മുഹമ്മദ് സഅദി വളാഞ്ചേരി എന്നിവർ വിഷയാവതരണം നടത്തി . സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ആമുഖഭാഷണം നടത്തി. മാവുങ്കാൽ ജമാഅത്തിനുള്ള ശിഹാബ് തങ്ങൾ സ്മാരക മംഗല്യനിധി സഹായ വിതരണം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ച എം.കെ.അബൂബക്കർ ഹാജി, മുബാറക് ഹസൈനാർ ഹാജി, ജാതിയിൽ ഹസൈനാർ, ശരീഫ് എൻജിനീയർ, റഷീദ് തോയമ്മൽ, താജുദ്ദീൻ കമ്മാടം എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |