SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 PM IST

പട്ടികവിഭാഗത്തിൽ നിന്ന് സംരംഭകരെ കണ്ടെത്താൻ കുടുംബശ്രീ: സംസ്ഥാനത്ത് 800; കണ്ണൂരിൽ 50

kudumbasree

ലക്ഷ്യം പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനം

കണ്ണൂർ: പട്ടിക വർഗ്ഗക്കാരായ യുവതി യുവാക്കൾക്ക് ഉപജീവന വികസനം സാദ്ധ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കുടുംബശ്രീ.പൊതു സമൂഹത്തിൽ ഇടപെടാതെ മാറിനിൽക്കുന്ന പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്കിടയിൽ നിന്ന് സംരംഭകരെ കണ്ടെത്തി തൊഴിലവസരം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതിനായി കുടുംബശ്രീ തിരഞ്ഞെടുത്തിരിക്കുന്നത്.കണ്ണൂരിൽ മാത്രം പദ്ധതി വഴി 50 പേരെ സംരംഭകരാക്കും. സംസ്ഥാനത്ത് 800 പേരെയാണ് ഈ രീതിയിൽ ഉയർത്തികൊണ്ടുവരുന്നത്.

ഈ സംരംഭകർക്കുള്ള ആദ്യഘട്ട പരിശീലനം കണ്ണൂർ കെയ്റോസിൽ നടന്നുവരുകയാണ്. ആദ്യഘട്ടത്തിൽ വ്യക്തി വികസനത്തിനാണ് മുൻഗണന. രണ്ടാംഘട്ടം മാർച്ച്‌ രണ്ടാംവാരത്തിൽ നടക്കും. ഏപ്രിലിൽ പരിശീലനം പൂർത്തിയാക്കി മേയ്‌ മാസത്തോടെ സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സൂക്ഷ്മ സംരംഭങ്ങളുടെ പ്രവർത്തന രീതിയും വിപണനവും പഠിക്കാനായി സംരംഭങ്ങൾ സന്ദർശിക്കുവാനുള്ള അവസരവും ഒരുക്കും.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും അൻപതു പേർ ഇതുവരെ സംരംഭകരാകാൻ മുന്നോട്ട് വന്നിട്ടുണ്ട്. പേരാവൂർ, പയ്യാവൂർ, ആറളം എന്നീ ക്ളസ്റ്ററുകളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ നിന്നുമാണ് സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ള 50 പേരെ തിരെഞ്ഞെടുത്തത്. സ്വയംസംരംഭം തുടങ്ങാൻ സഹായകമായ പരിശീലനം പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു..വിവിധ ഘട്ടങ്ങളിലായി ഒന്നര വർഷം പിന്തുണയും ഉറപ്പാക്കും.

പ്രതീക്ഷയോടെ കെ.ടിക്

കുടുംബശ്രീ ട്രൈബൽ എന്റെർപ്രൈസ് ആന്റ് ഇന്നോവേഷൻ സെന്റർ (കെ ടിക് ) എന്ന പദ്ധതിയാണ് പട്ടികവർഗവിഭാഗത്തിൽ നിന്ന് സംരംഭകരെ ഉയർത്തിക്കൊണ്ടുവരുന്നതിനായി കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നത്. സംരംഭങ്ങൾക്ക് ആവശ്യമായ സമ്പത്തിക പിന്തുണ കുടുംബശ്രീ ഉറപ്പാക്കും.വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കുടുംബശ്രീ ബാങ്ക് ലോണും ലഭ്യമാക്കും.

സംരംഭക ആശയങ്ങൾ

ഡിജിറ്റൽ മാർക്കറ്റിംഗ്

കര കൗശല വസ്തുക്കൾ

എംബ്രോയ്‌ഡറി

ഗിഫ്റ്റ് ഐറ്റങ്ങൾ വനവിഭവങ്ങളുടെ വിപണനം

ഭക്ഷ്യ സംരംഭങ്ങൾ

കാർഷിക സംബന്ധമായ പദ്ധതികൾ
മാലിന്യ നിർമ്മാർജനം.

18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന.

40 വയസ്സിന് മുകളിലുള്ളവർക്ക് 10 ശതമാനം അവസരം

സിഡിഎസ്, ആനിമേറ്റർമാർ എന്നിവർ മുഖേന പ്രചരണം

താൽപ്പര്യത്തിന് അനുസരിച്ച് സംരംഭം

മറ്റുള്ള പദ്ധതികളിൽ നിന്ന് വ്യത്യസ്ഥമായി സംരംഭകരുടെ അഭിരുചിക്കനുസരിച്ചുള്ള സംരംഭങ്ങൾ തുടങ്ങുന്നതിനാൽ പ്രവർത്തനത്തിന് നല്ല വിജയമാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. വിനേഷ് (ജില്ല പ്രോഗ്രാം മാനേജർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL