SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സാവിഭാഗത്തിന് താഴുവീണു

cancer

പരിയാരം: ഡോക്ടർമാരുടെ സ്ഥലംമാറ്റവും നീണ്ട അവധിയെടുക്കലും കാരണം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സ നിലച്ചു. ഡോക്ടർമാർ ഇല്ലാത്തതിനാൽ ഓങ്കോളജി വിഭാഗം അടച്ചുപൂട്ടിയിട്ട് മാസം ഒന്നു കഴിഞ്ഞു. ഇപ്പോൾ ചികിത്സ തേടി എത്തുന്നവരെ ചില ജീവനക്കാർ മംഗളൂരുവിലെ ഒരു സ്വകാര്യ കാൻസർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ് അധികൃതർ.

സ്വകാര്യാശുപത്രിയിലെ വൻ ചികിത്സാചിലവ് താങ്ങാനാകാതെ വരുന്ന നിർദ്ധന രോഗികളുടെ ജീവനാണ് ഇതോടെ ദുരന്തത്തിന് മുന്നിലായത്. കാൻസർ ചികിത്സയ്ക്ക് എത്തിച്ചേരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ.പി പരിശോധനയടക്കം ഇല്ലാത്തതിനാൽ ചില രോഗികൾ ചികിത്സ തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. കണ്ണൂരിന് പുറമെ കാസർകോട് ,വയനാട് ജില്ലയിലുള്ളവരും ചികിത്സയ്ക്കായി പരിയാരം ഗവ.മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാ വിഭാഗത്തെ ആശ്രയി ക്കുന്നുണ്ട്.

ഉണ്ടായിരുന്നു നാല് ഡോക്ടർമാർ

പരിയാരം മെഡിക്കൽ കോളേജിലെ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ നേരത്തെ നാല് ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നു. സ്‌ഥലം മാറ്റവും നീണ്ട അവധിയുമായി ഈ വിഭാഗം തന്നെ അടച്ചിടേണ്ടി വന്നിരിക്കുകയാണിപ്പോൾ. ഏറെ ഗൗരവപൂർവം പരിഗണിക്കേണ്ട കേസുകളായിട്ടും ബദൽ സംവിധാനം നടപ്പിലാക്കാൻ മെഡിക്കൽ കോളേജ് അധികൃതരോ, ആരോഗ്യവകുപ്പോ തയ്യാറായിട്ടില്ല. ഇതോടെ രോഗികൾക്കു ചികിത്സയ്ക്കായി മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

അടച്ചിടൽ സൗജന്യ കാൻസർ പരിശോധന പ്രഖ്യാപനത്തിനിടെ

കാൻസർ ദിനാചരണത്തിന്റെ ഭാഗമായി അടുത്തമാസം 8 വരെ സ്ത്രീകൾക്ക് സൗജന്യ പരിശോധന ക്യാമ്പ് നടത്തിവരികയാണ് ആരോഗ്യവകുപ്പ്. ഈ ഘട്ടത്തിലാണ് കണ്ണൂർ ഗവ.കോളേജിലെ ഓങ്കോളജി വിഭാഗം അടച്ചിട്ടിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL