
ആയിറ്റിയിൽ സജ്ജീകരണങ്ങളുമായി ജലഗതാഗതവകുപ്പ്
തൃക്കരിപ്പൂർ : വലിയപറമ്പ് ദ്വീപ് നിവാസികളുടെ യാത്രാ സൗകര്യം കാര്യക്ഷമമാക്കുന്നതിനോടൊപ്പം കായൽ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്ക് ഉപയോഗപ്പെടുത്താനായി രണ്ടു സ്റ്റീൽ ബോട്ടുകൾ ജലഗതാഗത വകുപ്പ് ആയിറ്റിയിൽ നിന്നും കായലിലിറക്കും. അറ്റകുറ്റപ്പണിക്കായി കരക്കു കയറ്റിയ എസ് 53ബോട്ടാണ് ഇതിൽ ആദ്യത്തേത്.
നിലവിൽ സർവ്വീസിലുള്ള എ 62 മരബോട്ട് പിൻവലിച്ച് അടുത്ത ദിവസം തന്നെ അഴിക്കലിൽ നിന്നെത്തുന്ന എസ്. 48 സ്റ്റീൽ ബോട്ടു കൂടി ആയിറ്റിയിൽ നിന്ന് സർവ്വീസ് ആരംഭിക്കും.ഇതോടെ സർവീസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം രണ്ടാകും. മരബോട്ടുകളിൽ ഉൾക്കൊള്ളുന്നതിന്റെ ഇരട്ടിയോളം സീറ്റാണ് സ്റ്റീൽ ബോട്ടുകളിലുള്ളത്.
ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണ് വലിയ പറമ്പ തീരദേശ ജനതയുടെ യാത്രാ ദുരിതം പരിഹരിക്കാനായി മൂന്നു ബോട്ടുകളുടെ ആറു സർവ്വീസുകൾക്ക് തുടക്കമായത്. കൊറ്റി മുതൽ കോട്ടപ്പുറം വരെയായി രുന്ന ആദ്യ ഘട്ട സർവ്വീസ്' . ക്രമേണ മര ബോട്ടുകൾ പലഘട്ടങ്ങളിലായി കേടാവുകയും കരക്കു കയറ്റി ഇടുകയും ചെയ്തതോടെ ബോട്ടിൻ്റെ എണ്ണം ഒന്നായി ചുരുങ്ങുകയും ചെയ്തിരുന്നു.
ടൂറിസ്റ്റുകൾക്കായി സർവീസ് ക്രമീകരിക്കും
കായൽ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാകുന്ന വിധത്തിൽ സ്റ്റീൽ ബോട്ടുകളുടെ സർവ്വീസ് ക്രമീകരിക്കാനും ജലഗതാഗത വകുപ്പിന് പദ്ധതിയുണ്ട്. സ്കൂളുകളിൽ നിന്നുമുള്ള പഠനയാത്രകൾക്കും അവധിക്കാലം ആസ്വദിക്കാനെത്തുന്നവർക്കും താരതമ്യേന ചെറിയ ചെലവിൽ ബോട്ടു യാത്ര ചെയ്യാം. ആയിറ്റിയിൽ നിന്നും കവ്വായി വരെ പോയി വരുവാൻ ഒരാൾക്ക് 60 രൂപയാണ് ഈടാക്കുന്നത്. മറ്റു സ്വകാര്യ സർവ്വീസിനേക്കാൾ വളരെ തുച്ഛമായ ചാർജാണിത്.
പുതിയ സ്റ്റീൽ ബോട്ടിൽ
സീറ്റുകൾ 54
ആയിറ്റി -കവ്വായി ചാർജ് (മടക്കയാത്ര അടക്കം) -₹60
മികച്ച സുരക്ഷാ സംവിധാനം
പഠനയാത്രകൾക്കും സൗകര്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |