SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

ജില്ലാ വൈവിദ്ധ്യോത്സവം 22ന്

brc

കാഞ്ഞങ്ങാട്: വൈവിദ്ധ്യോത്സവം ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ കലകളിലുള്ള പരിശീലനവും കലാ ട്രൂപ്പുകളുടെ രൂപീകരണവും പൂർത്തിയായി. ജില്ലയിലെ ഏഴ് ബി.ആർ.സികളിൽ പരിശീലിപ്പിച്ച ഏഴ് കലാരൂപങ്ങളുടെയും അവതരണവും കലാസംഗമവും ഉൾപ്പെടുത്തിയുള്ള ജില്ലാ വൈവിദ്ധ്യോത്സവം ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ ആതിഥേയത്വത്തിൽ 22ന് പേരോൽ ജി.എൽ.പി.എസിൽ നടക്കും. ജില്ലയിലെ ഏഴ് ബി.ആർ.സികളിലെ പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികൾക്കായി പ്രതിഭോത്സവം,അക്കാഡമികം കലാകായികം,സാഹിത്യം എന്നിവയിൽ കഴിവ് തെളിയിച്ചവർക്കുള്ളക്കുള്ള പ്രതിഭാ പുരസ്‌കാരം ,ഏഴു ബി.ആർ.സിലെയും പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികൾ അണിയിച്ചൊരുക്കുന്ന കലാസംഗമം എന്നിവ അരങ്ങേറും. മാതിരക്കളി, യക്ഷഗാനം, നാടകം, നാടൻപാട്ട്, മംഗലംകളി, പൂരക്കളി, ഗാനമേള തുടങ്ങിയ ഏഴ് ഇനങ്ങൾ കലാസംഗമത്തിൽ അവതരിപ്പിക്കും. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL