SignIn
Kerala Kaumudi Online
Friday, 23 October 2026 1.28 PM IST

റൈഫിൾ അസോ ജനറൽബോഡി

raifle

അമ്പലത്തറ: കാസർകോട് ജില്ല റൈഫിൾ അസോസിയേഷൻ ( കെ.ഡി.ആർ.എ) റേഞ്ചിൽ അസോസിഷന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. അസോസിയേഷന്റെ ജില്ല അദ്ധ്യക്ഷനും ജില്ല കളക്ടറുമായ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ല പോലീസ് ചീഫും അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ ഡി.ശില്പ വരവുചിലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.പുതുതായി റേഞ്ചിൽ ഒന്നാം നിലയിൽ പണിയാനുദ്ദേശിക്കുന്ന 25 മീറ്റർ ഇൻഡോർ റേഞ്ചിന്റെയും രണ്ടാം നിലയിൽ പണിയാനുദ്ദേശിക്കുന്ന ആൺ കുട്ടികളുടെയും പെൺ കുട്ടികളുടെയും ഹോസ്റ്റൽ സൗകര്യത്തോട് കൂടിയുള്ള പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ജില്ലാ കളക്ടർ നിർവഹിച്ചു .പി.വി.രാജേന്ദ്രകുമാർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.എ.നാസർ സ്വാഗതവും അസോസിയേഷൻ കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ എം.ശ്രീകണ്ഠൻ നായർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL