SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 PM IST

തൃക്കരിപ്പൂർ ഹൈസ്കൂൾ റോഡ് തുറന്നു

road

തൃക്കരിപ്പൂർ :മഴക്കാലത്ത് വെള്ളക്കെട്ട് മൂലം കാൽ നടയാത്ര പോലും ദുസ്സഹമാകുന്ന തൃക്കരിപ്പൂർ ഹൈസ്കൂളിന്റെ കിഴക്ക് ഭാഗത്ത് നിർമ്മിച്ച റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ തുറന്നു കൊടുത്തു. 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത് . പതിനാല് ലക്ഷം രൂപയ്ക്കാണ് പണിപൂർത്തീകരിച്ചത് . മൂന്നരമീറ്റർ വീതിയുള്ള റോഡിൽ ഡ്രൈനേജും സ്ലാബും ബാക്കി ഭാഗം കോൺക്രീറ്റ് ചെയ്താണ് റോഡ് പൂർത്തീകരിച്ചത്. ചടങ്ങിൽ വാർഡ് മെമ്പർ ഇ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു . വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാഷിം കാരോളം മുഖ്യാതിഥിയായി . മുൻ പ്രസിഡന്റ് സത്താർ വടക്കുമ്പാട്, എം.കെ.ഹാജി , എ.ജി.നൂറുൽ അമീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL