
തളിപ്പറമ്പ്: ആധാരം എഴുത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ 22ന് ധർമ്മശാലയിലെ ഇന്ത്യൻ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.വി.രമേഷ് അദ്ധ്യക്ഷത വഹിക്കും. എം.വിജിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ മുൻ മേയർ ടി.ഒ.മോഹനൻ ഉന്നത വിജയികളെ അനുമോദിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി.എസ്.സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സി പി.അശോകൻ സംസ്ഥാന ചാരിറ്റിഫണ്ട് വിശദീകരണവും വി.വി.ശശിമോൻ ക്ഷേമനിധി അവലോകനവും നടത്തും. ജില്ലയിലെ ആധാരം എഴുത്ത് ഓഫിസുകൾക്ക് 22ന് അവധിയായിരിക്കുമെന്നും ഭാരവാഹികളായ പി.ഗംഗാധരൻ, എം.പി ഉണ്ണികൃഷ്ണൻ, കെ. വേണുഗോപാലൻ, ഗീത ഇളമ്പിലാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |