SignIn
Kerala Kaumudi Online
Friday, 23 October 2026 2.14 PM IST

ന്യൂ മാഹിയിൽ പലഹാര ഗ്രാമം

kudumbas

കണ്ണൂർ: വ്യത്യസ്ഥമായ പലഹാരങ്ങൾ ഒരുക്കുന്ന കുടുംബശ്രീ സംരംഭമായ പലഹാരഗ്രാമം ന്യൂ മാഹിയിൽ പ്രവർത്തനം തുടങ്ങി . ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 13 ലക്ഷം മുതൽമുടക്കിൽ അഞ്ച് കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകരാണ് ജില്ലയിലെ രണ്ടാമത്തെ പലഹാര ഗ്രാമം ഒരുക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംരംഭകർക്ക് 19 ദിവസത്തെ പരിശീലനവും മാർക്കറ്റിംഗ് ക്ലാസ്സും നൽകിയിരുന്നു. ഇന്നലെ ന്യൂ മാഹി ഗ്രാമ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.രത്നകുമാരി സംരംഭം ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ.സെയ്‌ത്തു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി. ജയൻ,ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു,സി.ഡി.എസ് ചെയർപേഴ്സൺ കെ.പി.ലീല എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു പി ശോഭ ആദ്യ വില്പന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL