SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 PM IST

സി.ഒ.എ ജില്ല നോർത്ത് സോൺ കൺവെൻഷൻ നാളെ

coa

പയ്യന്നൂർ: കേബിൾ ടി.വി. ഓപ്പറേറ്റേർസ് അസോസിയേഷൻ (സി.ഒ.എ) പതിനാലാം ജില്ല കൺവെൻഷൻ നാളെ എടാട്ട് ഗ്രീൻ പാർക്ക് ഹോട്ടലിൽ നടക്കും.നാളെ രാവിലെ 9.30ന് അസോസിയേഷൻ സംസ്ഥാന ട്രഷറർ ബിനുശിവദാസ് ഉദ്ഘാടനം ചെയ്യും. കേരള വിഷൻ കമ്പനി ചെയർമാൻ കെ.ഗോവിന്ദൻ മുഖ്യാതിഥിയായിരിക്കും. കേബിൾ ടി.വി രംഗത്തെ കോർപ്പറേറ്റ് അധിനിവേശത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ സി.ഒ.എയുടെ നേതൃത്യത്തിൽ നാലായിരത്തോളം ടി.വി. ഓപ്പറേറ്റർമാരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച അസോസിയേഷൻ 35 വർഷം പിന്നിടുമ്പോൾ 30 ലക്ഷം വരിക്കാറുള്ള ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കേബിൾ ശൃഗംലയായി വളർന്നിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ കെ. സജീവ്കുമാർ, എ.വി. ശശികുമാർ, വി.വി. മനോജ്കുമാർ, ബിജു കാമ്പ്രത്ത്, കെ.വി.രാജൻ സംബന്ധിച്ചു.

മൂന്നു സോണുകളിലായാണ് ജില്ലയിലെ അറുന്നൂറോളം വരുന്ന ഓപ്പറേറ്റർമാർ പങ്കെടുക്കുന്ന കൺവെൻഷനുകൾ നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL