
തലശ്ശേരി:തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ഇന്നലെ നടന്ന മത്സരത്തിൽ തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ് മൂന്നു വിക്കറ്റിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെ പരാജയപ്പെടുത്തി.ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം നിശ്ചിത 20 ഓവറിൽ നേടിയ 142 റൺസ് 19.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഫിനീക്സ് ക്ളബ്ബ് മറികടന്നു. ഫിനിക്സിന്റെ ലിജി ആൽബിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
രണ്ടാം മൽസരത്തിൽ പ്രിയദർശിനി ക്ലബ് 5 വിക്കറ്റിന് തലശ്ശേരി ഐലന്റ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ഐലന്റ് നേടിയ 157 റൺസ് 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പ്രിയദർശനി മറികടന്നു. പ്രിയദർശിനിയുടെ എസ് ഷാരോണാണ് മാൻ ഓഫ് ദി മാച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |