SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

മാറുന്നുണ്ട് വായനയുടെ ലോകം; പുസ്തകശാലകൾ തേടുന്നുണ്ട് യുവത്വം

reader

പുസ്തക ശാലകളിൽ എത്തുന്നവരിൽ 70 ശതമാനവും യുവാക്കളെന്ന് കണക്കുകൾ


കണ്ണൂർ: വായന മരിക്കുന്നുവെന്ന കാലങ്ങളായുള്ള പരിദേവനങ്ങൾക്കിടയിലേക്ക് യുവാക്കൾക്കിടയിൽ വായനാശീലമേറുന്നതായി കണക്കുകൾ. കണ്ണൂർ ജില്ലയിലെ പ്രധാന പുസ്തകശാലകളിൽ നിന്നും ലഭിക്കുന്ന കണക്കുകൾ പ്രകാരം എഴുപത് ശതമാനം പേരും യുവാക്കളാണ്. നാൽപത് പിന്നിട്ടവർ പൊതുവെ പുസ്തകശാലകളിൽ എത്തുന്നത് കുറവാണെന്നും ഇവിടങ്ങളിലെ ജീവനക്കാർ പറയുന്നു. മുൻ കാലങ്ങളിലെല്ലാം യുവതലമുറ പുസ്തകശാലകളിൽ എത്തുന്നില്ലെന്നതായിരുന്നു വെല്ലുവിളി.എന്നാൽ വളരെ ഗൗരവത്തോടെ ലോകം ചർച്ച ചെയ്യുന്ന പുസ്തകങ്ങളിലേക്ക് ചെറുപ്പക്കാർ താൽപര്യത്തോടെ എത്തുന്നുവെന്നും പുസ്തകശാല ജീവനക്കാർ പറയുന്നു.

അച്ചടി വായന അന്യം നിന്ന് പോകുന്ന ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു പ്രവണത പ്രതീക്ഷ നൽകുന്നതാണെന്ന് പ്രസാധകരും പറയുന്നു ഇന്ത്യൻ വായനക്കാരുടെയും ലോകോത്തര വായനക്കാരുടെയും 40 ശതമാനം യുവാക്കളാണ്. അതിൽ തന്നെ 25 ശതമാനം യുവാക്കൾ സ്ഥിര വായനക്കാരാണെന്നും കണക്കുകൾ പറയുന്നു.

ഇ ബുക്ക് വായനയിലും മികച്ച മുന്നേറ്റം ഉണ്ടായെന്നാണ് കണക്കുകൾ. പോയ വർഷം രാജ്യത്ത് 236.40 മില്യൺ യു.എസ് ഡോളറിന്റെ ഇ ബുക്ക് വിൽപ്പന രാജ്യത്തുണ്ടായെന്നാണ് കണക്ക്.

തിരഞ്ഞെടുപ്പിൽ അല്പം ആശങ്കയും
വായനയിലേക്ക് യുവാക്കൾ മികച്ച രീതിയിൽ കടന്നുവന്നിട്ടുണ്ടെങ്കിലും ചില ആശങ്കകളും ഇതോടൊപ്പമുണ്ട്. ഫിക്ഷനുകളോടുള്ള താൽപര്യമാണ് ഇതിൽ ഒന്ന്. യാഥാർത്ഥ്യത്തിൽ ഊന്നിയുള്ള വായന കുറയുന്നുവെന്നാണ് ഇതിന്റെ അർത്ഥം.സിനിമ, പാട്ട്, അഭിരുചികൾ എന്നിവയിൽ ആസ്വാദനത്തിന് വന്ന മാറ്റങ്ങൾ പുസ്തകവായനയിലും പ്രതിഫലിക്കുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് . ആലോചനകളില്ലാത്ത വായനയ്ക്കാണ് പുതുതലമുറ വായനക്കാർ താത്പര്യപ്പെടുന്നത്. പ്രണയം, അന്വേഷണാത്മകം തുടങ്ങിയ തരത്തിലുള്ള പുസ്തകങ്ങൾക്കാണ് വായനക്കാർ കൂടുതൽ. സോഷ്യൽമീഡിയയും ഈ മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു .യുവാക്കളെ വായന ലോകത്തേക്കെത്തിക്കാൻ 'ഒരിക്കൽ', 'റാം കെയർ ഓഫ് ആനന്ദി' , 'ഏറ്റവും പ്രിയ്യപ്പെട്ട എന്നോട്' തുടങ്ങിയ പുസ്തകങ്ങളും പങ്ക് വഹിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾക്കും ഇതിന്റെ എഴുത്തുകാരുടെ മറ്റ് പുസ്തകങ്ങൾക്കും കണ്ണൂർ ജില്ലയിലെ പുസ്തക കമ്പോളത്തിൽ മാത്രം വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഗബ്രിയൽ ഗാർഷ്യ മാർക്വസ്, യൂവൽ ഹരാരി തുടങ്ങിയ ലോകോത്തര എഴുത്തുകാർക്കും ഇന്നും വായനക്കാരുണ്ട്.

യുവാക്കൾ പുസ്തകങ്ങൾ തേടി എത്തുന്നത് പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. ലോകോത്തര വായനയിലുണ്ടായ മാറ്റങ്ങൾ ഇവിടേയും പ്രതിഫലിക്കുന്നുണ്ട് -സക്കറിയ(ഡി സി ബുക്സ് ജീവനക്കാരൻ)

കാലാനുസൃത മാറ്റവുമായി വായനശാലകളും

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വായനശാലകൾ ഉള്ള ജില്ലയാണ് കണ്ണൂർ. വായനയുടെ പ്രോത്സാഹനത്തിന് ഒട്ടേറെ പദ്ധതികൾ ലൈബ്രറി കൗൺസിൽ ആവിഷ്‌കരിക്കുന്നുണ്ട്. വീട്ടു മുറ്റസദസ്സുകളും വായനായനം പോലുള്ള പരിപാടികളും ഇത്തരത്തിൽ ശ്രദ്ധ നേടിയതാണ്. വിവിധങ്ങളായ പുസ്തകങ്ങളുടെ ചർച്ചകളും സംവാദങ്ങളും വീട്ടുമുറ്റങ്ങളിൽ ഒരുക്കിയാണ് പയ്യന്നൂർ നിയോജകമണ്ഡലത്തിലും മറ്റും വായന ജനകീയമാക്കുന്നത്. രാജ്യാന്തര ലൈബ്രറി കോൺഗ്രസ് കഴിഞ്ഞ തവണ കണ്ണൂരിലാണ് നടന്നത്.

വളരുന്നു വായനശാലകൾ

വീടുകളിൽ ലൈബ്രറികൾ

ഇ ലൈബ്രറികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL