
കണ്ണൂർ: ടൂറിസം കുതിപ്പ് അവകാശപ്പെട്ട് നടപ്പാക്കുന്ന പദ്ധതികൾ നോക്കുകുത്തികളാകുന്നു. നിർമാണം പൂർത്തിയാക്കിയ വളപട്ടണം പുഴയിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകൾ ജനങ്ങൾ തിരിഞ്ഞു നോക്കാതെ തെരുവ് നായ്ക്കളുടെ ആവാസ കേന്ദ്രമായി. പാപ്പിനിശ്ശേരിയിലെ പാറക്കലിലും പറശ്ശിനിക്കടവിലും മറ്റും മികച്ച സൗകര്യങ്ങളോടെയാണ് വെനീസ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്.
കേന്ദ്ര സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് സ്വദേശി ദർശൻ എന്ന പേരിലുള്ള പദ്ധതി നടപ്പാക്കിയത്. പാറക്കലിൽ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് മാത്രം 1.90 കോടിയാണ് ചെലവ്. പാറക്കൽ കേന്ദ്രമായി ടൂറിസം സർക്യൂട്ട്ഫ്‌ളോട്ടിംഗ് ബ്രിഡ്ജിനോടൊപ്പം പാറക്കലിൽ വിഭാവനം ചെയ്യുന്നത് വലിയ സാദ്ധ്യതകളുള്ള ടൂറിസം സർക്യൂട്ട് കൂടിയാണ്. ഭഗത് സിംഗ് ഐലൻഡ് അടക്കം കൊച്ചു ദ്വീപുകളെയും തുരുത്തുകളേയും കോർത്തിണക്കി ബോട്ട് സർവീസ് ഉൾപ്പെടെ തുടങ്ങാനായിരുന്നു ലക്ഷ്യം. ദേശീയ അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജിനോടൊപ്പം മാർക്കറ്റും വിഭാവനം ചെയ്തത്.ഭക്ഷണശാലകളും ഏറുമാടവും കരകൗശല വിൽപനശാലകളും അടക്കം ഫ്‌ളോട്ടിംഗ് മാർക്കറ്റിൽ ഒരുക്കേണ്ടതുണ്ട്.
പാറക്കൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് 1.90
കുമിഞ്ഞുകൂടുന്നു മാലിന്യം
വളപട്ടണം പുഴയുടെ സൗന്ദര്യവത്കരണം ലക്ഷ്യമിട്ട പദ്ധതി ഇപ്പോൾ ഗുണത്തെക്കാളേറെ ദോഷമായി മാറിയിരിക്കുകയാണ് പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന പ്രധാന കേന്ദ്രമാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പരിസരം. പാറക്കലിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആദ്യം വളപട്ടണം ബോട്ട് ടെർമിനലിന് സമീപമാണ് സ്ഥാപിക്കാൻ നിശ്ചയിച്ചത്. നിർമാണവും തുടങ്ങിയിരുന്നു. എന്നാൽ പുഴയിൽ സ്ഥാപിച്ച സാമഗ്രികളിൽ മാലിന്യം കുമിഞ്ഞുകൂടിയതിനെ തുടർന്ന് പ്രതിഷേധമുണ്ടായതോടെ എടുത്തുമാറ്റി സമീപത്ത് മാസങ്ങളോളം കൂട്ടിയിട്ടു.വീണ്ടും പ്രതിഷേധം ഉയർന്നതോടെ പാറക്കലിലെ ബോട്ട് ജെട്ടിക്ക് സമീപം ഫ്‌ളോട്ടിംഗ് ബ്രിഡ്ജും ടെർമിനലും നിർമിച്ചു. സമാന രീതിയിലുള്ള ഫ്‌ലോട്ടിംഗ് ബ്രിഡ്ജാണ് പറശ്ശിനിക്കടവിലും സ്ഥാപിച്ചത്. പാറക്കലിൽ സമഗ്രമായ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാപ്പിനിശ്ശേരി പഞ്ചായത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |