SignIn
Kerala Kaumudi Online
Friday, 23 October 2026 9.10 AM IST

സ്നേഹാക്ഷര സംഗമം നടത്തി

sangama
സ്‌നേഹാക്ഷര സംഗമം അഡ്വ. ടി. ആസഫലി ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: മുദ്രപത്രം വാർത്താമാസികയുടെ ആഭിമുഖ്യത്തിൽ പാർക്കോ റസിഡൻസിയിൽ നടന്ന സ്‌നേഹാക്ഷര സംഗമം മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫലി ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൺമറഞ്ഞു പോയതും ജീവിച്ചിരിക്കുന്നതുമായ 33 പേരുടെ ലഘുജീവചരിത്രമുൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ 'ഇവർ ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കെ.വി വിജയൻ, കാർത്തിക അണ്ടലൂർ, വസന്ത തിരുവങ്ങാട്, ശ്രീജിത്ത് ചോയൻ, എ. രവീന്ദ്രൻ, കീർത്തന എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി. ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പോണ്ടിച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, വി.ഇ. കുഞ്ഞനന്തൻ, എം. രാജീവൻ, ചൂര്യായി ചന്ദ്രൻ, കതിരൂർ ടി.കെ ദിലീപ് കുമാർ, കെ. ഹരീന്ദ്രൻ, അഡ്വ. മുഹമ്മദ് ശബീർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL