കണ്ണൂർ: ഹോമിയോപ്പതിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ശിക്ഷക് സദനിൽ സംസ്ഥാന സെക്രട്ടറി ഡോ. ഹരീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. റാഷിദ് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. സുജൻ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. അബൂബക്കർ, ഡോ. സുനന്ദ്, ഡോ. വിജയ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സയന്റിഫിക് സെമിനാറിൽ മംഗലാപുരം ആൽവാസ് ഹോമിയോപ്പതി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. മനുഭട്ട്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സജീവ് എന്നിവർ കുട്ടികളുടെ രോഗ ചികിത്സയുമായി ബന്ധപ്പെട്ട് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികൾ: ഡോ. അബ്ദുൾ ഗഫൂർ (പ്രസിഡന്റ്), ഡോ. നസീമ (സെക്രട്ടറി), ഡോ. രേഷ്മ (ട്രഷറർ), ഡോ. രാകേഷ്, ഡോ. റാഷിദ് അബ്ദുള്ള (വൈസ് പ്രസിഡന്റ്), ഡോ. സ്മിത ഹരീഷ്, ഡോ. വിജയ (ജോയിന്റ് സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |