SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

മുഖ്യമന്ത്രി ഇടപെട്ടിട്ടും ഇഴഞ്ഞിഴഞ്ഞ് ആനമതിൽ നിർമ്മാണം

kattna

കണ്ണൂർ: മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടർന്ന് ആറളത്ത് ആനമതിൽ നിർമ്മാണം പുനരാരംഭിച്ചുവെങ്കിലും ഇഴയുകയാണ്. മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയും പിന്നീട് പൂർണമായും നിലയ്ക്കുകയും ചെയ്ത പ്രവൃത്തിയാണ് തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചതിനു പിന്നാലെ കഴിഞ്ഞ മാസം തുടങ്ങിയത്. 3 കേന്ദ്രങ്ങളിലാണു പ്രവൃത്തി തുടങ്ങിയത്. ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കാൻ പണിയുന്ന ആനമതിലിന്റെ നിർമാണം മാർച്ച് 31നകം പൂർത്തിയാക്കണമെന്നു മന്ത്രി ഒ.ആർ. കേളു നിർദേശിച്ചിരുന്നു. പട്ടികവർഗ കമ്മിഷനും ഇതേ ഉത്തരവ് നൽകിയിരുന്നു.

അതേസമയം മരം മുറിച്ചുമാറ്റി ഭൂമി കൈമാറാത്തതിനാൽ 4 കിലോമീറ്ററോളം ദൂരം നിർമ്മാണം തുടങ്ങുന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ബാക്കി ദൂരം മാർച്ച് 31ന് അകം പൂർത്തീകരിക്കുമെന്ന് കരാറുകാർ മരാമത്തുവിഭാഗത്തെ അറിയിച്ചിട്ടുണ്ട്.

വളയംചാൽ വനം ഓഫീസ് പരിസരത്തുനിന്ന് തുടങ്ങി പരിപ്പുതോട് 55 വരെ 9.890 കിലോമീറ്റർ നീളത്തിലാണ് 37.9 കോടി രൂപ ചെലവിൽ മതിൽ നിർമിക്കുന്നത്. ഇതിൽ 3.150 കിലോമീറ്റർ ദൂരം മാത്രമാണ് പൂർണമായി മതിൽ പൂർത്തിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL