കേളകം: അടക്കാത്തോട് മുട്ടുമാറ്റിയിൽ ആറളം വനാതിർത്തിയിൽ പ്രളയത്തിൽ തകർന്ന ആനമതിൽ പുനർനിർമ്മിക്കാൻ വൈകുന്നതാണ് കാട്ടാനകൾ കാടിറങ്ങാൻ ഇടയാക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും പുഴ കടന്ന് തകർന്ന ആന മതിലിലൂടെ ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നാശം വരുത്തുന്നതും ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തുന്നതും പതിവാണ്.
ആനമതിൽ പുനർനിർമ്മിക്കുന്നതിനുള്ള കാലതാമസം പരിഗണിച്ച് ആനമതിലിനു മുകളിലൂടെ വനം വകുപ്പ് തൂക്കു വൈദ്യുതവേലി സ്ഥാപിച്ചെങ്കിലും ശാശ്വത പരിഹാരമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. തൂക്കു വൈദ്യുത വേലിക്കടിയിലൂടെ
തകർന്നു കിടക്കുന്ന ആനമതിൽ കടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.
പുലർച്ചെയും വൈകുന്നേരങ്ങളിലും വനാതിർത്തിയിലും പുഴക്കരയിലും കാട്ടാനകൾ തമ്പടിക്കാറുണ്ട്. ഇവ ഏതു സമയത്തും തകർന്ന ആനമതിലിന്ന് മുകളിലുള്ള വൈദ്യുത വേലിക്കടിയിലൂടെ ജനവാസ കേന്ദ്രത്തിൽ എത്തിച്ചേരാൻ സാദ്ധ്യതയേറെയാണ്.
ആനമതിൽ എന്നത് ശാശ്വത പരിഹാരമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും അതിനുള്ള ശ്രമം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |