SignIn
Kerala Kaumudi Online
Sunday, 31 May 2026 9.42 AM IST

വാഹനപ്രചരണ യാത്ര ഇന്ന് മുതൽ

march

കണ്ണൂർ: ഇന്ധനവില കുറയ്ക്കുക,തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 24ന് നടക്കുന്ന പാർലമെന്റ് പ്രക്ഷോഭത്തിന്റെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോട്ടോ‌ർ തൊഴിലാളികളുടെ വാഹന പ്രചരണജാഥ നഇന്ന് വൈകീട്ട് അഞ്ചിന് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വി.കെ.ബാബുരാജാണ് ജാഥ ലീഡർ. നാളെ പാടിച്ചാലിൽ നിന്നാരംഭിക്കുന്ന ജാഥ വൈകീട്ട് അഞ്ചിന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും. മാർച്ച് 24ന് ഡൽഹി മാർച്ചിനോടനുബന്ധിച്ച് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് രാവിലെ പത്തിന് മോട്ടോർ തൊഴിലാളികളുടെ മാർച്ച് നടത്തും. സി.ഐ.ടി.യു ജില്ലാസെക്രട്ടറി കെ.അശോകൻ ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ ചെയർമാൻ കാരായി രാജൻ, കെ.ജയരാജൻ, വി.കെ.ബാബുരാജ്, യു.വി.രാമചന്ദ്രൻ, എ.പ്രേമരാജൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL