
കാഞ്ഞങ്ങാട്: കാസർകോട് ജില്ല സെക്യൂരിറ്റി വർക്കേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സെക്യൂരിറ്റി തൊഴിലാളികൾക്കായി സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹൊസ്ദുർഗ്ഗ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) പി.ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.അജിത് കുമാർ ക്ലാസെടുത്തു. കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ പൂന്തോട്ടവും ഔഷധസസ്യ ഉദ്യാനവും നിർമ്മിച്ച് ഡിപ്പോയെ മനോഹരമാക്കിയ സംഘം മെമ്പറും ഡിപ്പോ സെക്യൂരിറ്റിയുമായ കെ.വി. അശോകനെ എസ്.ഐ അജിത് കുമാർ ഉപഹാരം നൽകി ആദരിച്ചു. ഡയറക്ടർമാരായ പ്രകാശൻ പള്ളിക്കാപ്പിൽ, പി. രാമകൃഷ്ണൻ., ഇ.പുഷ്പകുമാരി, പി.മിനി എന്നിവർ സംസാരിച്ചു. ഡയറക്ടർ എൻ.ബാലകൃഷ്ണൻ സ്വാഗതവും, സംഘം സെക്രട്ടറി ഷൈല ജയരാജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |