
കാഞ്ഞങ്ങാട് :കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ല സമ്മേളനം പുതിയകോട്ട ഹോട്ടൽ ക്ലാസിക്കോ ഇന്റർനാഷണലിലെ കല്ലുരാവി ആലിച്ച നഗറിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.ചെയർമാൻ സൈനുദ്ധീൻ പടന്നക്കാട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി.സി ഹനീഫ സംഘടന വിശദീകരണം നടത്തി. ജില്ലയിലെ മുതിർന്ന പാചക തൊഴിലാളികളെ ആദരിച്ചു., എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, മുസ്തഫ പാമ്പുരുത്തി, സി കെ.ആസിഫ് എന്നിവർ മുഖ്യാതിഥികളായി. മോഹനൻ സി കുണ്ടംകുഴി,എ.സി റസാക്ക് ,ഉമ്മർ കരുളായി, ഇബ്രാഹിം നീർച്ചാൽ, കുഞ്ഞഹമ്മദ് വെള്ളിക്കോത്ത്, റഫീഖ്, എ.കെ.അസീസ് , സിദ്ദിഖ് മുക്കോട്, ഇ.പി.ബഷീർ നെല്ലിക്കട്ട, പി.കെ.അജിത ,അബ്ദുൽ റസാഖ്, കുഞ്ഞഹമ്മദ് ചെറുവത്തൂർ ഇസ്മായിൽ ചേറ്റുകുണ്ട് താജുദ്ധീൻ നെല്ലിക്കുന്ന്, സൈദലവി തൃക്കരിപ്പൂർ, അബൂബക്കർ കല്ലുരാവി, മുഹമ്മദ് സുള്ള്യ, അബ്ദുൽ റഹ്‌മാൻ, സൈനുദ്ധീൻ ചെമ്പ്രാകാനം എന്നിവർ സംസാരിച്ചു.ബി.എം.സാദിഖ് സ്വാഗതവും കുട്ട്യാലി തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |