SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

ഇക്കരെ കൊട്ടിയൂരിൽ മഹാശിവരാത്രി

sivaratri

കൊട്ടിയൂർ: ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ വൈകിട്ട് കൊട്ടിയൂർ പെരുമാൾ ഭക്തജന സംഘം മാതൃസമിതി അവതരിപ്പിച്ച മെഗാ തിരുവാതിരയുംതുടർന്ന് വിവിധ കലാപരിപാടികളും നടന്നു.ഇന്ന് വൈകുന്നേരം 3ന് ശിവ പാർവതി പൂജ, വൈകിട്ട് 7ന് ഭക്തിഗാനമേള, എട്ടേകാലിന് സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ തലശ്ശേരി എൻ.കെ.ബൈജു ഉദ്ഘാടനം ചെയ്യും.കൊട്ടിയൂർ ദേവസ്വം ചെയർമാർ ടി.നാരായണൻ നായർ അദ്ധ്യക്ഷത വഹിക്കും. മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ഡയറക്ടർ കെ.സി.സോമൻ നമ്പ്യാർ സംബന്ധിക്കും.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. രാത്രി 10ന് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം. തുടർന്ന് വിവിധ കലാപരിപാടികൾ, രണകാർഗളം നൃത്ത സംഗീത നാടകവും നടക്കും. 27 ന് രാവിലെ 5 മണി മുതൽ ബാലവി തീർത്ഥ കരയിൽ ബലിതർപ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL