
പഴയങ്ങാടി: ആധുനിക സൗകര്യങ്ങളോടു കൂടി പുനർ നിർമ്മിച്ച മുട്ടം വെള്ളച്ചാൽ ബദർ ജുമാമസ്ജിദിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിക്കും.1931ൽ നിർമ്മിച്ച മസ്ജിദ് ആണ് പുനർനിർമ്മാണം നടത്തിയത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം മഹൽ ഖത്തീബ് അനീസ് ഹസൻ ഫൈസി ഉദ്ഘാടനം ചെയ്യും. 6500 സ്ക്വയർ ഫീറ്റിൽ പുനർ നിർമ്മിച്ച പള്ളിയിൽ 800 ഓളം പേർക്ക് ഒരേസമയം പ്രാർത്ഥന നടത്താനാവുമെന്നും മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. എസ്.എൻ.പി അമീർ അലി, എസ്.എൽ.പി മൊയ്തീൻ, എസ്.കെ.പി മുത്തലീബ്, എസ്.കെ.പി സാദിഖ്, എസ്.എൽ.പി റിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |