SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്

spc

കാസർകോട്: ഗവ.ഹയർ സെക്കൻഡറിയിൽ നിന്നും രണ്ടു വർഷത്തെ പരീശീലനം പൂർത്തിയാക്കിയ എസ്.പി.സി 238 ആം യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് സ്‌കൂൾ മൈതാനത്ത് നടന്നു. കാസർകോട് അഡിഷണൽ എസ് പി പി.ബാലകൃഷ്ണൻനായർ സല്യൂട്ട് സ്വീകരിച്ചു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺ രജനി പ്രഭാകരൻ, വാർഡ് മെമ്പർ രഞ്ജിത, എസ്.എച്ച്.ഒ പി.നളിനാക്ഷൻ, പ്രധാനാദ്ധ്യാപിക എ.ഉഷ,എസ്.പി.സി അഡീഷണൽ ഓഫീസർ ടി.തമ്പാൻ, പി.ടി.എ പ്രസിഡന്റ് അബൂബക്കർ തുരുത്തി, പ്രിൻസിപ്പൽ ഇൻ ചാർജ് വിനോദ് കുമാർ, എസ്.പി.സി പരിശീലകരായ സി.പി.ഒ കെ.വി.രജീഷ്, സൗമ്യ, എസ്.ഐ.പി.ബിജു മോൻ, എ.എസ്.ഐ കെ.ശ്രീനിവാസൻ, പി.ജെ ജോസഫ്, സി.പി.ഒ മാരായ ഡോ.പി.സന്ധ്യാകുമാരി, ടി.മധു പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL