
തളിപ്പറമ്പ്: കണക്ടിംഗ് തളിപ്പറമ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ മെന്റേഴ്സിനുള്ള പരിശീലനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണക്ടിംഗ് തളിപ്പറമ്പിന്റെ പ്രവർത്തനങ്ങളിലും വിവിധ പരിശീലനങ്ങളിലും അറിവും അനുഭവങ്ങളും പങ്കുവയ്ക്കാൻ സന്നദ്ധരായവർക്കവേണ്ടി കെ ഡിസ്‌ക് കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നാണ് വർക് ഷോപ്പ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി.ഗോവിന്ദൻ എം എൽ എയുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ സംരഭകത്വ വികസന പദ്ധതിയാണ് കണക്ടിംഗ് തളിപ്പറമ്പ്. കണ്ണൂർ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എൻ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തസ്നി അജ്മൽ, അലീമ ആസിഫ്, പി.ബാലചന്ദർ, യാജിനി മെരേര എന്നിവർ ക്ലാസെടുത്തു. കെ ഡിസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.റിയാസ്, പ്രൊഫഷണൽ മെന്റർ കോ ഓർഡിനേറ്റർ പി.പി. ദിനേശൻ, കേരള നോളജ് ഇക്കോണമി മിഷൻ തളിപ്പറമ്പ് മണ്ഡലം എക്സിക്യൂട്ടിവ് എൻ.എം.ജിഫാന തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |