SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

നിറങ്ങളിൽ നീരാടി.. വേദികൾ ഇന്ന് ഉണരും

kalolsavam-

കണ്ണൂർ: കണ്ണൂർ എസ്.എൻ.കോളേജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ഇന്ന് ആരംഭിക്കും. വൈകുന്നേരം നാലിന് സ്റ്റേജിതര മത്സരങ്ങളുടെ ഉദഘാടനവും നടക്കും. ഒൻപത് സ്റ്റേജുകളിലായാണ് മത്സരങ്ങൾ. മാർഗം കളി, സംഘനൃത്തം, നാടോടി നൃത്തം, മോണോആക്ട്, മിമിക്രി തുടങ്ങി ജനപ്രിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്. അടുത്ത രണ്ട് ദിനങ്ങളിൽ കലോത്സവ നഗരി ഉത്സവാന്തരീക്ഷത്തിലെത്തുമെന്ന് സംഘാടകർ പറഞ്ഞു.

ഇന്നലെ 20 മത്സരങ്ങളിലായി 500 ഓളം മത്സരാർത്ഥികളാണ് മാറ്റുരച്ചത്. സംവാദം, ജലച്ചായം, പെൻസിൽ ഡ്രോയിംഗ്, ചാർക്കോൾ ഡ്രോയിംഗ്, രംഗോളി, എംബ്രോയിഡറി എന്നിങ്ങനെ മത്സരങ്ങൾ നീണ്ടു. പെൻസിലും നിറങ്ങളും കരിയും കൊണ്ട് കലാകാരൻമാർ കാൻവാസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. വ്യത്യസ്ത വർണങ്ങളിലുള്ള നൂലുകൾ തുന്നി ചേർത്ത് സൂക്ഷമതയോടെ മനോഹര ചിത്രങ്ങൾ ഉണ്ടാക്കുന്ന എംബ്രോയിഡറി ആളുകളെ ഏറെ ആകർഷിച്ചു. ജലച്ചായം കൊണ്ട് ജീവൻ തുടിക്കുന്ന ചിത്രങ്ങളും കരി കൊണ്ട് പ്രതീകാത്മക വരകളുമായി ചിത്രരചനയിലെ വലിയ ഭാവിയെ എടുത്തുപറയുന്നതായിരുന്നു മത്സരം. കാസർകോട് ഗവണ്മെന്റ് കോളേജും രണ്ടാം സ്ഥാനത്ത് പയ്യന്നൂർ കോളേജും ബ്രണ്ണൻ കോളേജുമാണ് ആദ്യസ്ഥാനങ്ങളിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL