SignIn
Kerala Kaumudi Online
Friday, 23 October 2026 3.29 AM IST

പുറത്ത് 35 ഡിഗ്രി,​ വേദിയിൽ 45 ഡിഗ്രി സംവാദച്ചൂടിലാണ് യുവത്വം

kalolsavam

കണ്ണൂർ:രാജ്യത്ത് തന്നെ ഏറ്റവും കൂടിയ അന്തരീക്ഷ താപനിലയിലാണ് കണ്ണൂർ. തോട്ടട എസ്.എൻ. കോളേജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിലെ വേദി ഒന്നിൽ നടന്ന മലയാളം സംവാദ മത്സരമാകട്ടെ സമകാലീക പ്രസക്തിയാർന്ന വിഷയങ്ങളിൽ അതിലും ചൂടേറിയ വാഗ്വാദത്തിനാണ് അവസരമൊരുക്കിയത്.

കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് നിയമത്തിന്റെ പോരായ്മയാണോ എന്നതുമായി ബന്ധിപ്പിച്ചായിരുന്നു സംവാദങ്ങൾ നടന്നത്. യുവാക്കളിലും വിദ്യാർത്ഥികളിലും അക്രമ വാസനകൾ കൂടുന്നതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ആഴത്തിൽ സംസാരിച്ച മത്സരാർത്ഥികൾ കാണികളുടെ കൈയടി നേടി. പുറത്തുള്ള ചൂട് പക്ഷെ സംവാദവേദിയെയോ മത്സരവീര്യത്തെയോ ബാധിച്ചില്ലെന്ന് വേണം പ്രകടനം കണ്ട് വിലയിരുത്താൻ. ഇക്കുറി കലോത്സവ അന്തരീക്ഷം അടിമുടി ചൂട് പിടിച്ചതാണെന്നതിന് വളണ്ടീയേഴ്സിനും അഭിപ്രായവ്യത്യാസമില്ല.

എന്നാലും ഇടയ്ക്കിടെ വെള്ളം കുടിച്ചും ശീതള പാനീയങ്ങൾ കുടിച്ചും മരച്ചോട്ടിൽ ഇരുന്ന് അല്പം ആശ്വാസം കണ്ടെത്താനും മത്സരാർത്ഥികളും കാണികളും കലോത്സവ നഗരിയിൽ എത്തുന്നവരും ശ്രദ്ധിക്കുന്നുണ്ട്. ശീതള പാനീയങ്ങളും ചെറു ഭക്ഷണ ശാലകളുമൊക്കെയായി കലോത്സവ നഗരി സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL