SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

ഉയിരുകൾ പറപറന്നിട്ടും ഉയരുന്നില്ല ആറളത്തെ ആനമതിൽ 

valli

കണ്ണൂർ: ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ ജീവനുകൾ പൊലിയുമ്പോഴും ഇതിന് തടയിടാൻ ആവിഷ്കരിച്ച ആനമതിൽ നിർമ്മാണം പകുതിപോലുമായില്ല. 13.5 കിലോമീറ്റർ നീളത്തിൽ പ്രഖ്യാപിച്ച ആനമതിൽ നാലു കിലോമീറ്റർ ദൂരമാണ് പൂർത്തിയാക്കിയത്.

ഫാമിൽ അൻപതോളം കാട്ടാനകൾ വിഹരിക്കുന്നുണ്ട്. വന്യജീവി ശല്യം രൂക്ഷമായതോടെ സർക്കാർ നൽകിയ ഭൂമിയിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകുകയാണ്.2023 സെപ്തംബർ 30നാണ് ആനമതിൽ നിർമ്മാണം ആരംഭിച്ചത്. പണി ഇഴഞ്ഞതോടെ ഈ മാർച്ച് 31നുള്ളിൽ പൂർത്തീകരിക്കാൻ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി നിർദ്ദേശിച്ചെങ്കിലും ഇതുവരെ ഒന്നുമായിട്ടില്ല.
ഫാമിൽ രാപകൽ ആർ.ആർ.ടിയുടെ സേവനമുണ്ടെങ്കിലും കാട്ടാനകൾ മറ്റ് വഴികളിലൂടെ ജനവാസമേഖലകളിലേക്ക് കയറുകയാണ്. വെള്ളവും ഭക്ഷണവും കിട്ടുന്നതിനാൽ ആനകൾ ജനവാസകേന്ദ്രങ്ങൾ വിട്ടുപോവുന്നില്ല. ആനകളെ തുരത്തി കാട്ടിൽ കയറ്റിയാലും ദിവസങ്ങൾക്കകം തിരികെയെത്തും.


പത്തുവർഷം, പതിന്നാല് മരണം

11 ആദിവാസികളുൾപ്പെടെ 14 പേരാണ് പത്തുവർഷത്തിനകം ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. മതിൽ പൂർത്തീകരിച്ചാൽ ആനകൾക്ക് ഫാമിലും ആദിവാസി മേഖലയിലും ഇറങ്ങാനാകില്ല.
മൂന്ന് കേന്ദ്രങ്ങളിൽ ഇരുപത്തഞ്ചോളം തൊഴിലാളികളെ വച്ചാണ് മതിൽ നിർമ്മാണം പുനരാരംഭിച്ചത്. വളയംചാൽ വനംവകുപ്പ് ഓഫീസ് പരിസരത്തുനിന്ന് തുടങ്ങി പരിപ്പുതോട് 55 വരെയാണ് മതിൽ നിർമ്മിക്കുന്നത്.


85കോടിയുടെ കൃഷിനഷ്ടം

ആറളം ഫാമിംഗ് കോർപറേഷന്റെ കൃഷി ഭൂമിയിൽ കഴിഞ്ഞ ഏഴ് വർഷത്തെ നഷ്ടം 85 കോടിയിലധികം രൂപയാണ്.തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, കൊക്കോ, തുടങ്ങിയ എല്ലാത്തരം വിളകളും വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നശിച്ചു. കശുഅണ്ടി ശേഖരിക്കാൻ പോലും സാധിക്കാറില്ല. ചില ബ്ലോക്കുകൾ തരിശായി. കാട്ടാനകളുടെ ബാഹുല്യം കാരണം അവിടെ കൃഷിയിറക്കാൻ സാധിക്കുന്നില്ല. ആന, മുള്ളൻപന്നി, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ, തുടങ്ങിയവയാണ് കൃഷി നശിപ്പിക്കുന്നതിൽ മുന്നിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL