തലശ്ശേരി: ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം' പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് ഇന്നോവേഷൻ ക്ലസ്റ്ററിന് തലശ്ശേരിയിൽ തുടക്കമായി. സംസ്ഥാനത്തെ 19 ബ്ലോക്ക് പഞ്ചായത്തുകളിലാണ് പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. കെ ഡിസ്‌ക്കും കിലയും ചേർന്ന് നടപ്പാക്കുന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സി.പി അനിത ഉദ്ഘാടനം ചെയ്തു. വി.ആർ വസന്തൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഭിഷേക് കുറുപ്പ്, കെ ഡിസ്‌ക് പ്രതിനിധി എം.കെ വാസു, പദ്ധതി ജില്ലാ കോർഡിറ്റേർ പി.പി സ്വാതി, കിലാ ആർ.പി വി.വി രത്നാകരൻ, പ്രൊഫ. കെ. രഞ്ജിത്ത്, ഡോ. മുനീർ, പ്രൊഫ. റിനിത, പ്രൊഫ. ഷെജിന, ഡോ. അനൂപ അഗസ്റ്റിൻ, ഡോ. അനൂപ് കുമാർ, ഡോ. പി.ആർ ബിജു എന്നിവർ സംസാരിച്ചു. പയ്യന്നൂർ ബ്ലോക്ക് ഇന്നോവേഷൻ ക്ലസ്റ്റർ രൂപീകരണ ശില്പശാല ഇന്ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |