പയ്യന്നൂർ: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാനുള്ള സർക്കാർ ഉത്തരവിന്റെ കോപ്പി കത്തിച്ച് രാമന്തളി മണ്ഡലം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. രാമന്തളി പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധം ഡി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. ഡി.കെ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി സുരേന്ദ്രൻ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എം കോമളവല്ലി, പി.പി മുഹമ്മദലി, പി. രാഘവൻ, ബി.പി ഗംഗാധരൻ, പി.പി ശേഖരൻ, പി.കെ.ആർ പൊതുവാൾ, കെ.സി അബ്ദുൽ ഖാദർ, പി.പി നാരായണി, പി. അബ്ദുൽ അസീസ്, പി.എം സുഹൈബ്, സി. ജയരാജ്, എം.പി മുഹമ്മദ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |