മാഹി: പാറക്കലിൽ പുതുതായി ആരംഭിച്ച മാഹി മേഖലാ മുസ്ലിം ലീഗിന്റെ ആസ്ഥാനമായ ശിഹാബ് തങ്ങൾ സൗധത്തിന്റെ ഉദ്ഘാടനം പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പ്രസിഡന്റ് പി.ടി.കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യതിഥിയായിരുന്നു. മുസ്ലിംലീഗ് പുതുശ്ശേരി സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദലി മരക്കാർ, സെക്രട്ടറി അബ്ദുൽ നസീർ, വൈസ് പ്രസിഡന്റ് പി. യൂസ്സഫ്, ട്രഷറർ അയ്യൂബ് പന്തക്കൽ, യൂത്ത്ലീഗ് പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് അബൂദർ, സെക്രട്ടറി ഷമീൽ കാസിം, പ്രവാസി ലീഗ് കേരള പ്രസിഡന്റ് ഹനീഫ മുന്നിയൂർ, ബോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, സെക്രട്ടറി സത്യൻ കേളോത്ത്, അൽതാഫ് പാറാൽ, ഇസ്മായിൽ ചങ്ങരോത്ത്, ആവോലം ബഷീർ, എം.എ അബ്ദുൽ ഖാദർ സംസാരിച്ചു. സെക്രട്ടറി എ.വി ഇസ്മായിൽ സ്വാഗതവും അൻസീർ പള്ളിയത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |