SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

മാസ് സിഗ്‌നേച്ചർ കാമ്പയിൻ

mhila
ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി നടത്തിയ മാസ് സിഗ്‌നേച്ചർ കാമ്പയിൻ അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചിറക്കൽ: ആരോഗ്യ മേഖലയിൽ സർക്കാരിന്റെ ദൗത്യങ്ങൾ കരുതലോടെ നിർവ്വഹിക്കുന്ന ആശാവർക്കർമാരെ പാട്ടപ്പിരുവുകാരായി ചിത്രീകരിച്ച് സമരത്തെ അവഹേളിക്കുന്ന സി.പി.എം നേതൃത്വം പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് കെ.പി.സി.സി അംഗം അമൃത രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി നടത്തിയ മാസ് സിഗ്‌നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ന്യായമായ വേതന വർദ്ധനവ് ആവശ്യപ്പെട്ട് ആശാവർക്കർമാർ തെരുവിൽ തുടർച്ചയായി സമരം തുടരുമ്പോൾ പി.എസ്.സി ചെയർമാന്റെ ശമ്പളം പതിന്മടങ്ങ് വർദ്ധിപ്പിച്ച സർക്കാർ ക്ഷേമ പെൻഷൻ പോലും കൃത്യമായി നൽകാതെ ധൂർത്ത് തുടരുകയാണെന്ന് അമൃത അഭിപ്രായപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് കെ. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കൂക്കിരി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എം.വി ലത, പി.ടി ആശ, പി. ശ്രീരതി, കെ. ഗീത, പി. ലീന, കെ. മോഹനൻ, വിഹാസ് അത്താഴക്കുന്ന് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MAHILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL