
കണ്ണൂർ: സർവകലാശാല കലോത്സവത്തിൽ 191 പോയന്റുമായി പയ്യന്നൂർ കോളേജ് കുതിപ്പ് തുടരുന്നു. 172 പോയന്റുമായി ഗവൺമെന്റ് ബ്രണ്ണൻ കോളജാണ് രണ്ടാം സ്ഥാനത്ത്. 158 പോയന്റുമായി മാങ്ങാട്ടുപറമ്പ് യൂനിവേഴ്സിറ്റി ക്യാമ്പസ് മൂന്നാംസ്ഥാനത്തുണ്ട്.
കണ്ണൂർ എസ്.എൻ കോളജിൽ നടക്കുന്ന കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് ഗ്ലാമർ ഇനമായ ഒപ്പന, തെരുവു നാടകം, മൂകാഭിനയം തുടങ്ങിയവ നടക്കും. കത്തിയെരിയുന്ന ചൂടിലും കഴിഞ്ഞ ദിവസം മത്സരങ്ങൾ പൊടിപൊടിച്ചിരുന്നു. രാവിലെ സംഗീതജ്ഞൻ എം. ജയചന്ദ്രൻ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |