SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

പ്രിയഗായകനെ അകകണ്ണിൽ കണ്ട് വൃന്ദയും രസ്നയും

jaya
എം. ജയചന്ദ്രൻ

കണ്ണൂർ: പാടിപ്പഠിച്ച പാട്ടുകൾ സംവിധാനം ചെയ്ത പ്രിയഗായകൻ എം. ജയചന്ദ്രനെ അകക്കണ്ണുകൊണ്ട് കണ്ട സന്തോഷത്തിലാണ് കാസർകോട് സ്വദേശിനികളായ പി. വൃന്ദയും രസ്നയും. ജന്മനാ കാഴ്ചപരിമിതരായ ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ജയചന്ദ്രനെ നേരിട്ട് കാണണമെന്നത്. ഏറെ നാളത്തെ ആ ആഗ്രഹം കണ്ണൂർ സർവകലാശാല കലോത്സവ വേദിയിൽ പൂവണിഞ്ഞു. ലളിതഗാന മത്സരത്തിൽ പങ്കെടുക്കാനായാണ് ഇവർ എസ്.എൻ കോളേജിൽ എത്തിയത്. യാദൃച്ഛികമായാണ് വേദിയിൽ അനൗൺസ്‌മെന്റ് ശ്രദ്ധിക്കുന്നതും തങ്ങളുടെ പ്രിയ പാട്ടുകാരൻ ഉദ്ഘാടനത്തിനിനായി എത്തുന്നു എന്ന് അറിഞ്ഞതും. കൂടെയുള്ളവരോട് വിവരം പറഞ്ഞപ്പോൾ അവർ ഇരുവരുമായി വേദി രണ്ടിലെത്തി.
ഉദ്ഘാടനം കഴിഞ്ഞ് എം. ജയചന്ദ്രൻ ഇറങ്ങുമ്പോൾ സംഘാടകരിൽ ഒരാൾ ഇരുവരുടെയും ആഗ്രഹം ജയചന്ദ്രനെ അറിയിച്ചു. പ്രിയപ്പെട്ട ആരാധകരെ കാണാൻ ജയചന്ദ്രൻ കാണികളുടെ ഇടയിലേക്കെത്തി. ഇരുവരെയും കണ്ട് അവരുടെ പാട്ടും കേട്ടാണ് ജയചന്ദ്രൻ മടങ്ങിയത്. കലോത്സവത്തിൽ എത്തിയില്ലായിരുന്നെങ്കിൽ തങ്ങൾക്ക് പ്രിയഗായകനെ അടുത്ത് കാണാൻ കഴിയില്ലായിരുന്നു എന്ന് ഇരുവരും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL