കണ്ണൂർ: ചെണ്ടയിൽ താളമഴ പെയ്യിപ്പിച്ച് ആസ്വാദക ലോകത്തിന്റെ കൈയടി നേടി ഗോവിന്ദ് ഇത്തവണ ഒന്നാമതെത്തി. പിലാത്തറ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ് ഗോവിന്ദ്. തുടർച്ചയായ മൂന്നാം വർഷമാണ് ചെണ്ടയിൽ ഗോവിന്ദ് മത്സരത്തിനെത്തുന്നത്. ആദ്യവർഷം ഒന്നാമതെത്തിയെങ്കിലും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ ഒന്നാംസ്ഥാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് മടക്കം.
ചെറുതാഴം സ്വദേശിയായ ഗോവിന്ദ് ചെറുപ്പം മുതലേ ചെണ്ട പരിശീലിക്കുന്നുണ്ട്. കരയാം ചന്ദ്രൻ മാരാരാണ് ഗുരു. നാട്ടിലെ ഉത്സവങ്ങളിലെല്ലാം ചെണ്ടയുമായി ഗോവിന്ദ് സജീവമാണ്. സ്വന്തമായൊരു ചെണ്ട വാങ്ങുക എന്ന വലിയൊരു സ്വപ്നം കൂടിയുണ്ട് ചെണ്ടയിൽ ഒന്നാം സ്ഥാനം നേടിയ ഗോവിന്ദിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |