
കാഞ്ഞങ്ങാട് :ചെർക്കള മാർത്തോമാ ബധിരവിദ്യാലയം വാർഷികം എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാർത്തോമാ സ്കൂൾ മാനേജർ റൈറ്റ് ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ ബദരിയ, പ്രശസ്ത സമൂഹ്യപ്രവർത്തക ദയാഭായ് എന്നിവർ മുഖ്യാതിഥികൾ ആയി. സ്കൂൾ വാർഷിക റിപ്പോർട്ട് പ്രധാനാദ്ധ്യാപിക എസ്.ഷീലയും കോളേജ് വാർഷികറിപ്പോർട്ട് പ്രിൻസിപ്പാൾ ഡോ.ബിജു തോമസും അവതരിപ്പിച്ചു. ബദിയടുക്ക മാർത്തോമാ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ.അനീഷ് തോമസ്, മാർത്തോമാ കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.ജോർജ് വർഗീസ്, ബിഷപ്പ് സെക്രട്ടറി ഫാ.ലിജോ ജോസഫ്, പി.ടി.എ പ്രസിഡന്റ് ആർ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.മാത്യു ബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ടി.ജോഷിമോൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |