
കാഞ്ഞങ്ങാട്: കോൺട്രാക്ട് ക്യാരേജ് ഓണേഴ്സ് കമ്മ്യൂണിറ്റി ജില്ലാ കൺവെൻഷൻ ബേക്കൽ ഇന്റർനാഷണൽ ഹോട്ടൽ ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം ഫിറോസ് ഉദ്ഘാടനം ചെയ്തു. കൊവിഡിന് ശേഷം ജീവൻ വച്ചു വരുന്ന ടൂറിസ്റ്റ് വ്യവസായത്തെ വീണ്ടും തകർക്കുന്ന രീതിയിലുള്ള സമീപനമാണ് ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് റാഷി സ്റ്റോബറി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിൻസന്റ് ആവിക്കൽ ഡ്രീംസ് മുഖ്യപ്രഭാഷണം നടത്തി. സുകുമാരൻ, സുധി, ഇർഫാൻ ,സലാം,അബ്ദുൽ ഖാദർ, രാജേഷ്, ജോസഫ്, ഉണ്ണികൃഷ്ണൻ, ഗിരീഷ്, സുനിൽകുമാർ, അജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ അനുമോദ് സാൻഡിക് സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് ഇർഷാദ് ഗ്യാലക്സി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |