
കണ്ണൂർ: കേരള ഫോക് ലോർ അക്കാഡമി ആസ്ഥാനത്ത് പി.കെ.കാളൻ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ തെയ്യം ഗ്യാലറി മാർച്ച് രണ്ടിന് രാവിലെ 11ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.നാലരപ്പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ചിറക്കൽ കോവിലകത്ത് അരങ്ങേറിയ പെരുങ്കളിയാട്ടത്തിന്റെ ദൃശ്യാനുഭവം പങ്കുവെക്കുന്നതാണ് തെയ്യം ഗ്യാലറി. കേരള കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ നൂറ് തെയ്യക്കാവുകളിലേക്ക് സമർപ്പിക്കുന്ന 5000 കമുകിൻ തൈകളുടെ വിതരണ ഉദ്ഘാടനം കെ.വി സമേഷ് എം.എൽ.എ നിർവഹിക്കും. അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡയറക്ടർ ഡോ.വി.വെങ്കിടസുബ്രഹ്മണ്യൻ മുഖ്യാതിഥിയാകും. കേരള കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ.പി.ജയരാജ് കമുക് കൃഷിയുടെ ശാസ്ത്രീയ രീതി എന്ന വിഷയത്തിൽ അവതരണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |