
തലശ്ശേരി:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടിയിൽ അധ്യാപകരെ അശാസ്ത്രീയമായ രീതിയിൽ ഇൻവിജിലേറ്റർമാരായി നിയമിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് കെ.എസ്.ടി.യു തലശ്ശേരി സൗത്ത് ഉപജില്ലകമ്മിറ്റി വിദ്യാഭ്യാസവകുപ്പിനോട് ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഡെപ്യൂട്ടി ചീഫ് നിയമനവും നടത്തിയിരിക്കുന്നത്
അദ്ധ്യാപകരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന പ്രവണത പൊതുവിദ്യാഭ്യാസ സംരക്ഷകർക്ക് ചേർന്നതല്ല. തിങ്കളാഴ്ചത്തെ പരീക്ഷയുടെ ഇൻവിജിലേഷൻ ഡ്യൂട്ടി ഉത്തരവ് സ്‌കൂളുകളിലെത്തിയത് വെള്ളിയാഴ്ചയാണ്. അന്ന് വൈകീട്ട് തന്നെ സ്‌കൂളുകളിൽ നിന്ന് റിലീവ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അശാസ്ത്രീയമായ നടപടികൾക്കെതിരെ പ്രതികരിക്കാൻ പോലും അവസരം നൽകാതെയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.യോഗത്തിൽ റമീസ് പാറാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സിറാജ്, ട്രഷറർ ടി.വി.റാഷിദ, നസീർ നെല്ലൂർ , സി പി.മൂസ, മുഹമ്മദ് റിയാസ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |