
കാസർകോട്:നിക്ഷയ് ഷിവിർ 100 ദിന കർമ്മ പരിപാടിയുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പ്രദർശപ്പിക്കാനായി പുറത്തിറക്കിയ ക്ഷയരോഗ ബോധവൽക്കരണ പോസ്റ്റർ പ്രകാശനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ അഡ്വ.എസ്.എൻ.സരിത, എ.ഡി.എം പി.അഖിൽ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.വി.രാംദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സച്ചിൻ സെൽവ്, ജില്ലാ ടി.ബി. ഓഫീസർ ഡോ.ആരതി രഞ്ജിത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |