SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

പയ്യന്നൂർ കോളേജിന് വിജയത്തുടർച്ച

pnr

കണ്ണൂർ : അഞ്ചു ദിവസങ്ങളിലായി തൊട്ടട എസ്.എൻ കോളേജിൽ നടന്ന സർവകലാശാല കലോത്സവം അവസാനഘട്ടത്തിലെത്തിയപ്പോൾ നിലവിലുള്ള ചാമ്പ്യൻമാരായ പയ്യന്നൂർ കോളേജ് കിരീടമുറപ്പാക്കി. സർവകലാശാല കലോത്സവത്തിൽ ഇരുപത്തിമൂന്നാം തവണയാണ് പയ്യന്നൂർ കോളേജിന്റെ നേട്ടം.

അവസാന ദിനത്തിൽ ഏറെ വൈകിയാണ് മത്സരങ്ങൾ പൂർത്തിയായത്. അവസാനവിവരം ലഭിക്കുമ്പോൾ പയ്യന്നൂർ കോളേജിന് 260 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്ത് 214 പോയിന്റുകളുമായി ആതിഥേയരായ എസ് എൻ കോളേജും 210 പോയിന്റുമായി ഗവ.ബ്രണ്ണൻ കോളേജ് മൂന്നാം സ്ഥാനത്തുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL