കണ്ണൂർ: കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഇന്ന് തലശ്ശേരിയിൽ നടക്കും. ഗോപലപ്പേട്ടയും കാസർകോട് ഷിറിയയുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഓരോ സംയോജിത തീരദേശ മത്സ്യബന്ധന ഗ്രാമത്തിന്റെയും വികസനത്തിനായി വിഭാവനം ചെയ്ത യൂണിറ്റ് ചെലവ് കേന്ദ്രവും സംസ്ഥാനവും പങ്കിടും. അടിസ്ഥാന സൗകര്യങ്ങളും സേവന കാര്യക്ഷമതയും പരമാവധിയാക്കുകയെന്നതാണ് മത്സ്യഗ്രാമം പദ്ധതി ലക്ഷ്യമിടുന്നത്. അലങ്കാര മത്സ്യബന്ധനം ഉൾപ്പെടെയുള്ള ഇതര ഉപജീവന പ്രവർത്തനങ്ങളെയും പദ്ധതി വഴി പ്രോത്സാഹിപ്പിക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് തലശ്ശേരിയിലെ കോടിയേരി സ്മാരക നഗരസഭ ടൗൺ ഹാളിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. ചാലിൽ ഗോപാലപ്പേട്ട ഫിഷ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനവും ഐസ് ബോക്സ് വിതരണവും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എൻ.എഫ്.ഡി.പി. രജിസ്‌ട്രേഷൻ ക്യാമ്പ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കും. തലശ്ശേരി നഗരസഭാ
മത്സ്യബന്ധന ഗ്രാമം
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരേ ഗ്രാമത്തിൽ പല വികസനങ്ങൾ നടപ്പാക്കുന്ന പദ്ധതി.മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യവികസനപദ്ധതിയുടെ തുടർച്ചയായാണ് മോഡേൺ ഫിഷിംഗ് വില്ലേജ് ഒരുക്കുന്നത്.
ഗ്രാമങ്ങൾക്ക്
വീട്
കുടിവെള്ളം
ശുചിത്വം
ആരോഗ്യ സൗകര്യങ്ങൾ
മത്സ്യ വിപണന കേന്ദ്രങ്ങൾ
മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസകേന്ദ്രങ്ങൾ
സ്ത്രീകളുടെയു കുട്ടികളുടെയും ക്ഷേമത്തിനായുള്ള പദ്ധതികൾ
പ്രതീക്ഷയോടെ ഗോപാൽപേട്ട
തലശേരി നഗരസഭയുടെ ഏഴ് വാർഡുകളുൾപ്പെടുന്നതാണ് ചാലിൽ ഗോപാൽപേട്ട മത്സ്യഗ്രാമം. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാണ് ഡി.പി.ആർ തയ്യാറാക്കിയത്. തലായി ഫിഷിംഗ് ഹാർബറിന് സമീപമൊരുങ്ങുന്ന ആധുനിക മാർക്കറ്റാണ് പദ്ധതിയുടെ പ്രധാന കേന്ദ്രം. മത്സ്യവിപണനത്തിനുള്ള 16 സ്റ്റാൾ, മീൻ വൃത്തിയാക്കാനുള്ള സൗകര്യം, മലിനജല സംസ്‌കരണം, എട്ട് റീട്ടെയ്ൽ ഷോപ്പുകൾ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. തീരദേശത്തിന് ജൈവസംരക്ഷണമൊരുക്കാൻ കണ്ടലുൾപ്പടെ നട്ടുപിടിപ്പിക്കും. മത്സ്യത്തൊഴിലാളികൾക്ക് ഔട്ട് ബോർഡ് മോട്ടോർ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ റിപ്പയറിംഗ് കേന്ദ്രവും സ്ഥാപിക്കും.
പദ്ധതി തുക
7.19 കോടി
കേന്ദ്ര ഫണ്ട് 3.47 കോടി
സംസ്ഥാന ഫണ്ട് 3.72 കോടി
കേരളത്തിലെ ഗ്രാമങ്ങൾ
ആറാട്ടുപുഴ
ചാലിയം
ചെല്ലാനം
നായരമ്പലം
താനൂർ
പൊന്നാനി
ചാലിൽ ഗോപാലപേട്ട
ഷിറിയ
എടക്കഴിയൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |