SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

തുരത്തൽ ദൗത്യം മൂന്നാംദിനം: ആറളം ഫാമിൽ നിന്നും പത്ത് ആനകളെ കൂടി കാട്ടിലേക്ക് കയറ്റി

kattana

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിനുള്ള ആനയോടിക്കൽ ദൗത്യത്തിന്റെ മുന്നാം ദിവസം ഫാമിൽ നിന്ന് പത്ത് കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലെ ഉൾകാട്ടിലേക്ക് കയറ്റി വീട്ടു ആറളം പുനരധിവാസ മേഖലയിലെ ആറ്, പത്ത്,​ പന്ത്രണ്ട്,​പതിമൂന്ന് ബ്ലോക്കുകളിലുണ്ടായിരുന്ന ആനകളെയാണ് ഹെലിപാഡ്, വട്ടക്കാട്, 18 ഏക്കർ താളിപ്പാറ, കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് കയറ്റിയത്.

ഇതിൽ നാല് കുട്ടിയാനകൾ അടങ്ങിയ സംഘത്തെയാണ് കാട്ടിലേക്ക് കയറ്റിയത്. ആനയെ നീരിക്ഷിക്കുന്നതിന് ഡ്രോണു ഉപയോഗിച്ചിരുന്നു.ആനയോടിക്കൽ ദൗത്യം വിലയിരുത്തുന്നതിനായി ഐ.എഫ്.എസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്.വൈശാഖ്, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ബ്ലോക്ക് 13 ൽ അവലോകനം നടത്തിയിരുന്നു.

പുനരധിവാസമേഖലയിൽ പെട്ട പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവർ കൊല്ലപ്പെട്ടതോടെയാണ് ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താൻ തീരുമാനമെടുത്തത്.

നിലവിലുള്ള സോളാർ ഫെൻസിംഗ് ലൈനിൽ കോട്ടപ്പാറ മുതൽ പരിപ്പുതോട് വരെയുള്ള ഭാഗത്തെ ലൈൻ സ്ഥിരമായി അറ്റകുറ്റപ്പണി നടത്തി പരിപാലിക്കാൻ കഴിയുന്ന അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനു വനം വകുപ്പിലെ ജീവനക്കാരുടെ സന്നദ്ധ പ്രവർത്തനത്തിലൂടെ വരും ദിവസങ്ങളിൽ നടത്തുവാനും തീരു

മാനിച്ചു

ഫോട്ടോ - കാട്ടാനകളെ ഫാമിൽ നിന്ന് ദൗത്യസംഘം ഓടിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL