
നീലേശ്വരം: തളിയിൽ ശ്രീ നീലകണ്ഠ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ക്ഷേത്രത്തിലേക്ക് വാട്ടർ കൂളർ സമർപ്പണം നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ: കെ.വി. രജേന്ദ്രനിൽ നിന്നും ക്ഷേത്രം ട്രസ്റ്റി ടി.സി ഉദയവർമ്മ രാജ വാട്ടർ കൂളർ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ ഡയറക്ടർമാരായ എ.സുരേഷ് ബാബു, കെ.സുകുമാരൻ, കെ.സൂരജ്, കെ.ചന്ദ്രശേഖരൻ, സി. സുനിൽകുമാർ, എക്സിക്യൂട്ടിവ് ആഫീസർ കെ.പി.സുനിൽകുമാർ, കെ.ആർ.രാകേഷ്, മോഹനൻ, കെ.വി.വിനോദ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.രാധാകൃഷ്ണൻ നായർ, എറുവാട്ട് മോഹനൻ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |